എണ്ണക്ക് പച്ചവെള്ളത്തെക്കാള്‍ വിലക്കുറവ്

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്‍െറ വില തുടര്‍ച്ചയായി കുറയുന്നതും രൂപ-ഡോളര്‍ കൈമാറ്റനിരക്കിലെ അസ്ഥിരതയും കാരണം രാജ്യത്ത് എണ്ണയുടെ വില ഒരു കുപ്പി വെള്ളത്തെക്കാളും കുറവ്.
ക്രൂഡ് ഓയില്‍ വില ബാരലിന് ഇന്ത്യയില്‍ 29.24 ഡോളറായി കുറഞ്ഞതായി കഴിഞ്ഞയാഴ്ച കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഒരു ബാരല്‍ എണ്ണ 159 ലിറ്ററാണ്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഒരു ലിറ്റര്‍ എണ്ണ 12 രൂപക്ക് വില്‍ക്കാന്‍ പറ്റും. ഒരു ലിറ്റര്‍ വെള്ളത്തിന് 15 രൂപയാണ്്. 2014ന്‍െറ മധ്യത്തോടെ തുടങ്ങിയ ആഗോള വില തകര്‍ച്ച നിലവില്‍ 70 ശതമാനത്തോളം കുറവാണ് ഉണ്ടാക്കിയത്.
എന്നാല്‍, സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ധിപ്പിക്കുന്നതിനാലാണ് ഇന്ത്യയില്‍ വിലകുറയാത്തത്. ഈ സാമ്പത്തിക വര്‍ഷം മൂന്നു തവണയാണ് തീരുവ വര്‍ധിപ്പിച്ചത്. 2014 നവംബറിനും 2015 ജനുവരിക്കുമിടയിലായി നാലു തവണയാണ് സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ധിപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.