പത്താൻകോട്ട്​ ആക്രമണം: പാകിസ്​താനെ അവിശ്വസിക്കേണ്ട കാര്യമില്ല– രാജ്​നാഥ്​ സിങ്​

ഡല്‍ഹി: പത്താൻകോട്ട് ഭീകരാക്രമണത്തെക്കുറിച്ച് ഇന്ത്യ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന പാകിസ്താെൻറ ഉറപ്പിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കാൻ പാകിസ്താന് കൂടുതൽ സമയം നൽകണമെന്ന് ആവശ്യപ്പെട്ടാണ് രാജ്നാഥ് സിങ് രംഗത്തുവന്നത്.

ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കാമെന്ന് ഇന്ത്യ ഗവൺെമൻറിന് പാകിസ്താൻ ഉറപ്പുനൽകിയിട്ടുണ്ട്. അതിനാൽ നാം കാത്തിരിക്കേണ്ടതുണ്ടെന്നും ഇത്ര നേരത്തെ അവരെ അവിശ്വസിക്കേണ്ടതില്ലെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.

അതിനിടെ പത്താൻകോട്ട് ആക്രമണത്തെക്കുറിച്ച് ഇന്ത്യ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പാകിസ്താൻ ഇന്ത്യക്ക് കൈമാറി. ആക്രമണത്തിന് മുമ്പ് ഭീകരവാദികൾ പാകിസ്താനിലേക്ക് വിളിച്ച ഫോൺ നമ്പറുകളാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ നൽകിയ നമ്പറുകൾ അവിടെ രജിസ്റ്റർ ചെയ്തവയല്ലെന്ന് പാക് ഉദ്യോഗസ്ഥർ പറഞ്ഞതായാണ് വിവരം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.