ഇന്ത്യയുടേത് അമിത പ്രതികരണം; മോദിയുടെ ധീരത ഇന്ത്യയില്‍ മതി -മുശര്‍റഫ്

ലാഹോർ: പത്താന്‍കോട്ട് ആക്രമണ കേസില്‍ ഇന്ത്യയുടേത് അമിത പ്രതികരണമാണെന്ന് പാകിസ്താന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുശര്‍റഫ് പാക് ചാനലായ ആജ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യയിലും പാകിസ്താനിലും ഭീകരതയുണ്ട്. പാകിസ്താനും അതിന്‍െറ ഇരയാണ്. പത്താന്‍കോട്ട് സംഭവത്തോട് അതിരുവിട്ട് പ്രതികരിക്കേണ്ടതില്ല. അത്തരം സംഭവങ്ങള്‍ നിയന്ത്രിക്കപ്പെടണം. എന്നാല്‍, അമിതവികാരം വേണ്ട.
സംഭാഷണങ്ങള്‍ക്കുമുമ്പ് ഉപാധികള്‍ വെച്ച് ഇന്ത്യ ഭീഷണിപ്പെടുത്താന്‍ പാടില്ലെന്നും മുശര്‍റഫ് പറഞ്ഞു. ചെറുരാജ്യങ്ങള്‍ക്കുമുണ്ട് അന്തസ്സ്. ഇന്ത്യയില്‍ തീവ്രവാദം കൂടുതലുള്ള നിരവധി പ്രദേശങ്ങളുണ്ട്. ഏകപക്ഷീയ വിഷയമെന്ന നിലയിലാണ് ഇന്ത്യ എപ്പോഴും ഭീകരതയെ കാണുന്നത്. ഇന്ത്യയില്‍ എന്തെങ്കിലും ഉണ്ടാകുമ്പോള്‍ പാകിസ്താനെ ഇടിച്ചുനിരത്താന്‍ നോക്കേണ്ട. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധീരനാണെങ്കില്‍, ധീരത സ്വന്തം രാജ്യത്തു മതി. മോദി അധികാരത്തില്‍ വന്നശേഷം ഇന്ത്യയിലെ മുസ്ലിം സമുദായം നിരാശയിലാണ്. മുന്‍ പ്രധാനമന്ത്രിമാരായ വാജ്പേയിയുടെയും മന്‍മോഹന്‍ സിങ്ങിന്‍െറയും സമീപനം കൂടുതല്‍ ആത്മാര്‍ഥത നിറഞ്ഞതായിരുന്നുവെന്നും മുശര്‍റഫ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.