കടൽകൊല കേസ്: മാര്‍സി മിലാനോയെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ഇറ്റലി

റോം: കടൽകൊല കേസിൽ പ്രതിയായ നാവികൻ മാര്‍സി മിലാനോ ലെസ്റ്റോറെയെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് ഇറ്റലി. കേസ് രാജ്യാന്തര ട്രൈബ്യൂണലിന്‍റെ പരിഗണനയിലായതിനാലാണ് നാവികനെ തിരിച്ചെത്തിക്കേണ്ടെന്ന നിലപാട് ഇറ്റലി സ്വീകരിച്ചത്. വെള്ളിയാഴ്ചയാണ്  മാര്‍സി മിലാനോയെ തിരിച്ചെത്തിക്കേണ്ട സുപ്രീംകോടതി അനുവദിച്ച സമയപരിധി അവസാനിക്കുന്നത്.

മാര്‍സി മിലാനോയെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്നും സാധിക്കുമെങ്കിൽ കേസിലെ മറ്റൊരു പ്രതിയായ സാല്‍വതോറെ ഗിറോണിനെ കൂടി രാജ്യത്തേക്ക് എത്തിക്കാനുള്ള ശ്രമം തുടരുമെന്നും ഇറ്റാലിയൻ സെനറ്റ് പ്രതിരോധ കമ്മറ്റി പ്രസിഡന്‍റ്് നിക്കോള ലെസ്റ്റോർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സാല്‍വതോറെ ഗിറോൺ ഡൽഹിയിലെ ഇറ്റാലിയൻ എംബസിയിൽ ജാമ്യത്തിൽ കഴിയുകയാണ്. കേസ് സമവായത്തിലെത്താൻ ഇരുരാജ്യങ്ങളും ശ്രമം തുടങ്ങിയ സാഹചര്യത്തിൽ നാവികനെ തിരിച്ചെത്തിക്കിലെന്ന ഇറ്റലിയുടെ നിലപാടിനെ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ എതിക്കാനിടയില്ല. പക്ഷാഘാതത്തെ തുടർന്ന് ചികിത്സാർഥമാണ് ലെസ്റ്റോറെയെ ഇറ്റലിയിലേക്ക് പോകാൻ അനുവദിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.