പാകിസ്​താനുമായി ചർച്ച ഉടൻ; അന്വേഷണ സംഘ​െത്ത സ്വാഗതം ചെയ്​ത്​ ഇന്ത്യ

ന്യൂഡൽഹി:  ഇന്ത്യ-പാകിസ്താൻ വിദേശകാര്യ സെക്രട്ടറിമാരുടെ മാറ്റിവെച്ച ചർച്ച സമീപഭാവിയിൽ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. പത്താൻകോട്ട് ആക്രമണം അന്വേഷിക്കാൻ പാകിസ്താൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെ സ്വാഗതം ചെയ്യുന്നതായും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്  അറിയിച്ചു. വിദേശകാര്യ സെക്രട്ടറിമാർ സംസാരിച്ച് പരസ്പര സമ്മതത്തോടെയാണ് ചർച്ച മാറ്റിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്താൻകോട്ട് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ പാകിസ്താൻ സ്വീകരിക്കുന്ന നടപടികൾ മുന്നോട്ട് പൊയ്കൊണ്ടിരിക്കുകയാണ്. അതിനാലാണ് സെക്രട്ടറിതല ചർച്ച സമീപഭാവിയിലേക്ക് മാറ്റിവെക്കാൻ വിദേശകാര്യ സെക്രട്ടറിമാർ തീരുമാനിച്ചതെന്നും വികാസ് സ്വരൂപ് വ്യക്തമാക്കി.  ജെയ്ശെ മുഹമ്മദ് തലവൻ മസ്ഉൗദ് അസ്ഹർ പാകിസ്താനിൽ അറസ്റ്റിലായതായി ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.  ജെയ്ശെ മുഹമ്മദ് നേതാക്കൾക്കെതിരെ പാകിസ്താൻ സ്വീകരിച്ച നടപടികൾ ശരിയായ ദിശയിലുള്ളതാണ്. പാകിസ്താനിൽ നിന്ന് എത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന് ഇന്ത്യൻ അന്വേഷണ ഏജൻസികൾ എല്ലാ വിവരങ്ങളും കൈമാറുമെന്നും വികാസ് സ്വരൂപ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.