ജറൂസലം: ഇസ്രായേലുമായുള്ള സൗഹൃദത്തിന് ഇന്ത്യ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുഷമ. ഇസ്രായേലുമായുള്ള ഉഭയകക്ഷി സഹകരണം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വളര്‍ന്നിട്ടുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് സാധ്യത ഏറെയാണെന്നും വിദേശകാര്യ മന്ത്രി എന്ന നിലയില്‍ കന്നി പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിനത്തെിയ സുഷമ പറഞ്ഞു. ഉഭയകക്ഷി ബന്ധത്തിന്‍െറ സകലമേഖലകളും ഇസ്രായേല്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ഏതാനും വര്‍ഷങ്ങളായി ഇന്ത്യയുമായുള്ള ബന്ധവും സൗഹൃദവും വികസിച്ചിട്ടുണ്ടെന്ന് ബിന്യമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടു.
‘നല്ല സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ അറിയിക്കുകയാണ്. ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ പുതിയ മേഖലകള്‍ താണ്ടുകയാണ്. ബന്ധങ്ങള്‍ക്ക് ആകാശം മാത്രമാണ് അതിര്’ -നെതന്യാഹു പറഞ്ഞു.
ഭീകരവാദത്തെ ചെറുക്കാന്‍ ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കാന്‍ പ്രസിഡന്‍റ് റ്യൂവെന്‍ റിവ്ലിനും പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമടക്കമുള്ള നേതാക്കളുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി.
ഇസ്രായേലിനും ഇന്ത്യക്കും ചുറ്റുമുള്ള മേഖലകള്‍ സംഘര്‍ഷഭരിതമായതിനാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നത് തുടരാനും തീരുമാനിച്ചു. ഇന്ത്യന്‍ ജൂത സമൂഹത്തിന്‍െറ യോഗത്തിലും സുഷമ പങ്കെടുക്കും.
ശനിയാഴ്ച വൈകീട്ട് തെല്‍ അവീവിലത്തെിയ സുഷമ ഞായറാഴ്ച രാവിലെ ഫലസ്തീനിലത്തെി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസടക്കമുള്ള നേതാക്കളെ കണ്ടശേഷം ഇസ്രായേലില്‍ തിരിച്ചത്തെുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.