മംഗളൂരു: വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ മംഗളൂരു സിറ്റി പൊലീസ് പരിധിയില്‍ പ്രവേശിക്കുന്നത് വിലക്കി പൊലീസ് കമീഷണര്‍ ചന്ദ്രശേഖര്‍ ഉത്തരവിറക്കി.
വിലക്ക് ഫെബ്രുവരി 24 വരെ തുടരും. ബുധനാഴ്ച ബജ്റംഗ്ദള്‍ സംഘടിപ്പിക്കുന്ന സംഘനികേതന്‍ പരിപാടിയില്‍ തൊഗാഡിയ പങ്കെടുക്കുമെന്ന് അറിഞ്ഞതിനത്തെുടര്‍ന്നാണ് നടപടി. ്ര പകോപനപരമായ പ്രസംഗവും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്താണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.