ഡല്‍ഹിയില്‍ പിന്നെയും മലിനവായു

ന്യൂഡല്‍ഹി: വാഹനനിയന്ത്രണം നീക്കിയതിനുശേഷം ഡല്‍ഹിയില്‍ വായുമലിനീകരണം കൂടിയെന്ന് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്‍റ് (സി.എസ്.ഇ) നടത്തിയ പഠനത്തില്‍ വ്യക്തമായി. നഗരത്തിലെ ഒറ്റ-ഇരട്ടനമ്പര്‍ വാഹനങ്ങള്‍ക്ക് ഇടവിട്ടുള്ള ദിവസങ്ങളില്‍മാത്രം അനുമതി നല്‍കിയുള്ള വാഹനനിയന്ത്രണ പരിപാടി അവസാനിപ്പിച്ച് മൂന്നു ദിവസത്തിനുള്ളില്‍തന്നെ അന്തരീക്ഷം മലിനമായതായി സി.എസ്.ഇ പഠനം വ്യക്തമാക്കുന്നു. 15 ദിവസത്തെ നിയന്ത്രണത്തിനിടെ അന്തരീക്ഷം കാര്യമായി മെച്ചപ്പെട്ടിരുന്നു. ഇതിപ്പോള്‍ 57 ശതമാനം ഇല്ലാതായതായിരിക്കുന്നു. ഉടന്‍ നടപടി സ്വീകരിച്ചില്ളെങ്കില്‍ രാഷ്ട്രതലസ്ഥാനം കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. നഗരത്തില്‍ വാഹനങ്ങളുടെ എണ്ണം കുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സി.എസ്.ഇ ഡല്‍ഹി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.