ആഗ്ര: ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായരുന്ന രോഹിത് വെമുലയുടെ ആത്മഹത്യ രാജ്യത്ത് ഉയര്‍ത്തിയ പ്രതിഷേധ ജ്വാല കെട്ടടങ്ങുന്നതിനു മുമ്പേ ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്തു വരുന്നത്. പഠന ആവിശ്യത്തിനു വേണ്ടി 2.7 ലക്ഷം രൂപ ലോണെടുത്തതും പിന്നീട് നേരിടേണ്ടി വന്ന ദുരനുഭവവുമാണ് ബനാറസ് ഹിന്ദു സര്‍വകലാശാല(ബൂം)യിലെ രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ മാഹേഷ് ബാല്‍മീകി പറയുന്നത്.
"എനിക്ക് അവരില്‍ നിന്ന് വലിയ സമ്മര്‍ദം നേരിടേണ്ടി വന്നു. അതിനിടയില്‍ അസുഖം പിടിപെട്ടതുകാരണം ധാരാളം പണം ചെലവഴിക്കേണ്ടി വന്നു. അതുകൊണ്ടു തന്നെ പഠനാവശ്യത്തിനെടുത്ത ലോണ്‍ തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല"- വിദ്യാര്‍ഥിയുടെ വാക്കുകള്‍ ഇങ്ങനെ പോകുന്നു. അവസാനം പണത്തിനു വേണ്ടി 19 വയസുകാരനായ മഹേഷ് തന്‍റെ വൃക്ക വില്‍ക്കാന്‍ തീരുമാനിച്ചു. അതിനായി കരിഞ്ചന്തക്കാരുമായി ബന്ധപ്പെട്ടു. എന്നാല്‍, വൃക്ക വാങ്ങാന്‍ വന്നവരെല്ലാം അവെൻറ ജാതിയെ കുറിച്ചാണ് അന്വേഷിച്ചത്. നിരവധി ആശുപത്രികള്‍ അവന്‍ കയറിയിറങ്ങിയെങ്കിലും ഡോക്ടര്‍മാരെല്ലാം അവനോട് പറഞ്ഞത് ദലിതരുടെ വൃക്കകള്‍ ആരും സ്വീകരിക്കുകയില്ല എന്നാണ്. അധ്യാപകരെല്ലാം പുകഴ്ത്തിയിരുന്ന, പഠനത്തില്‍ മിടുക്കനായിരുന്ന രാഹുല്‍ പഠനം അവസാനിപ്പിച്ച് മാസം 4,000 രൂപ ലഭിക്കുന്ന തൂപ്പ് ജോലിക്ക് പോകുന്നതിലേക്കാണ് ഇത് കലാശിച്ചത്. രാജ്യത്തെ എന്നും അസ്വസ്ഥപ്പെടുത്തിയിരുന്ന ജാതിയും ഉച്ചനീചത്വങ്ങളും 'ജനാധിപത്യ,ആധുനിക ഇന്ത്യയിലും' മാറ്റമില്ലാതെ തുടരുന്നുവെന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
ശേഷം മഹേഷ് തന്‍റെ തീരുമാനം കൂട്ടുകാരെ അറിയിക്കുകയും അവര്‍ മക്സയ്സെ അവാര്‍ഡ് ജേതാവായ സന്ദീപ് പണ്ഡെയെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ബനാറസ് ഹിന്ദു സര്‍വകലാശാല പൂര്‍വവിദ്യാര്‍ഥി സംഘടനയായ 'ബൂ അലുംനി' വഴി മഹേഷിന്‍റെ ലോണ്‍ അടച്ചു തീര്‍ക്കുകയൂം ചെയ്തു. വീട്ടുവേലക്കാരായി പണിയെടുത്തു കൊണ്ടുള്ള തുച്ഛമായ വരുമാനം കൊണ്ടാണ് അവന്‍റെ മാതാപിതാക്കള്‍ ജീവിതം തള്ളി നീക്കുന്നത്. അവരുടെ മൂന്നാമത്തെ മകനായിട്ടാണ് മഹേഷ് ജനിക്കുന്നത്. ഒഴിവു സമയങ്ങളില്‍ ക്ലീനിങ് ജോലി ചെയ്തു കൊണ്ടാണ് പത്താം ക്ളാസില്‍ അവന്‍ 85 ശതമാനം മാര്‍ക്ക് നേടിയത്. പന്ത്രണ്ടാം ക്ളാസില്‍ അസുഖം പിടിപെട്ടിട്ടും 70 ശതമാനം മാര്‍ക്ക് നേടിയാണ് മഹേഷ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ ഐ.ഐ.ടി പ്രവേശം നേടിയത്. അവനെ സംബന്ധിച്ചിടത്തോളം ഒരു ദൈവദുതനെ പോലെയാണ് ബൂമില്‍ താത്കാലിക അധ്യാപകനായിരുന്ന സന്ദീപ് പാണ്ടെ അവനെ സഹായിക്കാനെത്തിയത്.
"തൂപ്പ് ജോലിക്കും ക്ളീനിങ്ങിനും പോകാതെ എന്‍്റെ മുമ്പില്‍ വേറൊരു വഴിയുമില്ലായിരുന്നു. വായ്പ അടക്കുന്നതിനുവേണ്ടി സന്ദീപ് പാണ്ഡെ ബൂയിലെ പൂര്‍വ വിദ്യാര്‍ഥികളില്‍ നിന്ന് പണം ശേഖരിച്ചിരുന്നു. എനിക്ക് വായ്പ തിരിച്ചടക്കാന്‍ കഴിഞ്ഞു. രാജ്യത്തെ അറിയപ്പെടുന്ന സര്‍വകലാശാലകളിലെല്ലാം രോഹിത് വെമുലയെ പോലെയുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. അവരില്‍ പകുതി പേരും പല തരത്തിലുള്ള സമ്മര്‍ദം മൂലം ജീവിതം അവസാനിപ്പിക്കുന്നു. എന്നാല്‍, സന്ദീപ് സാറിനെ പോലെയുള്ള ആളുകളുടെ ഇടപെടല്‍ മൂലം വളരെ കുറച്ച് ഭാഗ്യവാന്മാര്‍ മാത്രമാണ് രക്ഷപെടുന്നത്" -മഹേഷ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.