ഹൈദരാബാദ്: ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളില്‍ ആടിയുലയുന്ന ഹൈദരാബാദ് സര്‍വകലാശാലയില്‍ ആരോപണവിധേയനായ വി.സി അപ്പാറാവു അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ചു. വി.സിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കിയതിനിടെയാണ് ഇത്. യൂനിവേഴ്സിറ്റി വെബ്സൈറ്റില്‍ അറിയിച്ച വിവരത്തില്‍ എത്രകാലമാണ് അവധിയെന്ന് വ്യക്തമാക്കിയിട്ടില്ല. വി.സിയുടെ ചുമതലകള്‍ താല്‍ക്കാലികമായി പ്രോ-വി.സി വിബിന്‍ ശ്രീവാസ്തവക്കാണ്. സ്കൂള്‍ ഓഫ് ഫിസിക്സ് സീനിയര്‍ പ്രഫസറാണ് ശ്രീവാസ്തവ. അതേസമയം, 2008ല്‍ യൂനിവേഴ്സിറ്റിയില്‍ സെന്തില്‍കുമാര്‍ എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആരോപണവിധേയനാണ് ശ്രീവാസ്തവയെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിബിന്‍ ശ്രീവാസ്തവ ചുമതല ഏറ്റെടുക്കുന്നതിനെതിരെ യൂനിവേഴ്സിറ്റി എസ്.സി, എസ്.ടി എംപ്ളോയീസ് അസോസിയേഷന്‍ രംഗത്തത്തെി.
നാലുദിവസത്തെ നിരാഹാരത്തെ തുടര്‍ന്ന് അവശനിലയിലായ വിദ്യാര്‍ഥികളെ ശനിയാഴ്ച രാത്രി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവര്‍ക്കുപകരം ഏഴു വിദ്യാര്‍ഥികള്‍ ഞായറാഴ്ച നിരാഹാരസമരം ആരംഭിച്ചു. മലയാളികളായ കോഴിക്കോട് കുറ്റ്യാടി സ്വദേശി മുബശ്ശിര്‍, കൊല്ലം സ്വദേശി ഹരികൃഷ്ണന്‍, പത്തനംതിട്ട സ്വദേശി പ്രമീള എന്നിവര്‍ സമരത്തിലുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. വി.സിയുടെ രാജി, രോഹിതിന്‍െറ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം, കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയുടെ അറസ്റ്റ്, നാലു വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കല്‍ എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍.
തിങ്കളാഴ്ച മുതല്‍ ‘ചലോ ഹൈദരാബാദ് യൂനിവേഴ്സിറ്റി’ എന്നപേരില്‍ സാമൂഹിക-സാംസ്കാരിക, രാഷ്ട്രീയനേതാക്കളെ പങ്കെടുപ്പിച്ചുള്ള പുതിയ സമരരീതിക്ക് തുടക്കംകുറിക്കും. രാജ്യത്തെ പ്രമുഖരെ യൂനിവേഴ്സിറ്റിയില്‍ എത്തിച്ച് ബഹുജനപ്രക്ഷോഭത്തിന് ആരംഭം കുറിക്കാനാണ് നീക്കം. മുംബൈ ഐ.ഐ.ടി, ചെന്നൈ, ഡല്‍ഹി യൂനിവേഴ്സിറ്റികളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഞായറാഴ്ച സമരപ്പന്തലിലത്തെി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.