റോബർട്ട്​ വാധ്രക്ക്​ ക്ലീൻ ചിറ്റ്​ നൽകിയിട്ടില്ലെന്ന്​ രാജസ്ഥാൻ

ജയ്പൂർ: ഭൂമി തട്ടിപ്പ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാധ്രക്ക് ക്ലീൻ ചിറ്റ് നൽകിയെന്ന വാർത്തകൾ രാജസ്ഥാൻ നിഷേധിച്ചു. വാധ്രക്കെതിരെ അന്വേഷണം നടക്കുകയാണെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും രാജസ്ഥാൻ സർക്കാറും ബിക്കാനീർ പൊലീസും അറിയിച്ചു.

വാധ്രയുെട നേതൃത്വത്തിലുള്ള ഹൈലൈറ്റ് ഹോസ്പിറ്റാലിറ്റി  ബിക്കാനീറിൽ 69.55 ഹെക്ടർ ഭൂമി തട്ടിയെടുത്ത കേസിൽ വാധ്രക്ക് രാജസ്ഥാൻ സർക്കാർ ക്ലീറ്റ് ചിറ്റ് നൽകിയെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തട്ടിപ്പ് നടത്തി കൈക്കലാക്കിയ ഭൂമി വാങ്ങിയതിലൂടെ ഹൈലൈറ്റ് ഹോസ്പിറ്റാലിറ്റിയും തട്ടിപ്പിന് ഇരയായതാണെന്നും അതിനാൽ റോബർട്ട് വാധ്രക്ക് ക്ലീറ്റ് ചിറ്റ് നൽകിയെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

അത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ലെന്ന് രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കത്താരിയ പറഞ്ഞു. അന്വേഷണം നടക്കുകയാണ്. കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഇൗ ഘട്ടത്തിൽ എങ്ങനെയാണ് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് റിപ്പോർട്ട് നൽകുകയെന്നും അേദ്ദഹം പറഞ്ഞു. 2014 ൽ വസുന്ധര രാെജ സർക്കാറാണ് റോബർട്ട് വാധ്രക്കെതിരെ ഭൂമിതട്ടിപ്പിന് കേസെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.