ന്യൂഡല്‍ഹി: അസമില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കേന്ദ്ര സ്പോര്‍ട്സ്-യുവജനകാര്യ മന്ത്രിയും അസം ബി.ജെ.പി ഘടകം മുന്‍ പ്രസിഡന്‍റുമായ സര്‍ബാനന്ത സോനാവലിനെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉള്‍പ്പെട്ട ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡാണ് ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കു ശേഷം തീരുമാനം കൈക്കൊണ്ടത്. ബി.ജെ.പിയിലെ പതിവ് കീഴ്വഴക്കത്തിന് വിരുദ്ധമായാണ് മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ മുന്‍കൂട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയും ഉയര്‍ത്തിക്കാട്ടിയായിരുന്നു ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പുകളെ നേരിട്ടത്. അതേ സമയം മറ്റ് സംസ്ഥാനങ്ങളിലും സമാന നിലപാട് സ്വീകരിക്കുമോയെന്ന ചോദ്യത്തിന് ഭാവിയില്‍ തീരുമാനിക്കുമെന്നായിരുന്നു പാര്‍ട്ടി ജനറല്‍ ജെ.പി നഡ്ഡയുടെ മറുപടി. ബി.ജെ.പി കരുത്തോടെ ഇലക്ഷനെ നേരിടുമെന്നും അധികാരത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ അസമുള്‍മുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.