കഡ്സേക്കെതിരായ ആരോപണം; ഫട്നാവിസിനെ ഡല്‍ഹിക്ക് വിളിപ്പിച്ചു

മുംബൈ: അഴിമതി ആരോപണം നേരിടുന്ന മഹാരാഷ്ട്ര റവന്യു മന്ത്രിയും  മന്ത്രിസഭയിലെ രണ്ടാമനുമായ ഏക്നാഥ് കഡ്സേക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കെ സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെ ബി.ജെ.പി നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു. അധികാര സംവിധാനങ്ങള്‍ ദുരൂപയോഗപ്പെടുത്തിയും നടപടിക്രമങ്ങള്‍ പാലിക്കാതെയും അധികൃതരില്‍ സമ്മര്‍ദം ചെലുത്തിയും സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയെന്നാരോപിച്ച്  പൂണയിലെ വ്യവസായിയായ പൊതുപ്രവര്‍ത്തകനാണ് കഡ്സേക്കെതിരെ കേസ് ഫയല്‍ ചെയ്തത്.

കഡ്സെയെ സംരക്ഷിക്കുന്നത് സ്വന്തം പാര്‍ട്ടിയാണെന്നും  മഹാരാഷ്ട്ര വ്യവസായ വകുപ്പിന്‍െറ കൈവശമുണ്ടായിരുന്ന 40 കോടി രൂപ വിലമതിക്കുന്ന ഭൂമി 3.21 കോടിക്ക് കച്ചവടം ചെയ്തെന്ന് വ്യവസായ മന്ത്രി തന്നെയാണ് അറിയിച്ചതെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജെവാല മാധ്യമങ്ങളോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.