മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ കയ്യേറ്റക്കാരെ ഒഴിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷ വാര്‍ത്ത അറിയാതെ എം.പി ഹേമമാലിനി. മുംബൈയിലെ മധ് ദ്വീപില്‍ നടക്കുന്ന സിനിമാ ചിത്രീകരണത്തിനിടയിലുള്ള തന്‍്റെ ഫോട്ടോകള്‍ ട്വിറ്റില്‍ പോസ്റ്റ് ചെയ്താണ് മഥുര എം.പി കൂടിയായ ഹേമമാലിനി വിവാദത്തിലായത്. ജവഹര്‍ബാഗിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ പൊലീസും കയ്യേറ്റക്കാരും തമ്മില്‍ വ്യാഴാഴ്ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു.
സ്വന്തം നിയോജക മണ്ഡലത്തില്‍ നടന്ന സംഘര്‍ഷ വാര്‍ത്തകള്‍ അറിയാതെ സിനിമാ സെറ്റില്‍ നിന്നും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങള്‍ രംഗത്തത്തെി. അതോടെ ചിത്രങ്ങള്‍ ഒഴിവാക്കി സംഘര്‍ഷത്തെ അപലപിച്ചും കൃത്യനിര്‍വഹണത്തിനിടെ പൊലീസുകാര്‍ കൊല്ലപ്പെട്ടതില്‍ ഖേദം രേഖപ്പെടുത്തിയും അവര്‍ ട്വീറ്റ് ചെയ്തു.
‘പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷത്തിന്‍റെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. താന്‍ മുംബൈയില്‍ നിന്ന് മഥുരയിലേക്ക് പോവുകയാണെന്ന് അവര്‍ ട്വീറ്റ് ചെയ്തു. പ്രിയപ്പെട്ട സ്ഥലത്തുനിന്ന് വിഷമിപ്പിക്കുന്ന വാര്‍ത്തയാണ് വരുന്നത്. അവിടെ തന്‍റെ സാന്നിധ്യം ആവശ്യമുണ്ട്. സംഘര്‍ഷത്തിലെ ഇരകളുടെ കുടുംബത്തോടൊപ്പമാണ് മനസെന്നും ഹേമമാലിനി ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞവര്‍ഷം രാജസ്ഥാനിലുണ്ടായ കാറപകടത്തില്‍ കുട്ടി മരണപ്പെട്ട സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് ട്രാഫിക് നിയമം തെറ്റിച്ചതാണ് അപകടമുണ്ടാക്കിയതെന്ന ഹേമമാലിനിയുടെ ട്വീറ്റും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.