മുംബൈ: മഹാരാഷ്ട്ര റവന്യൂമന്ത്രി ഏക്നാഥ് കഡ്സെയുടെ രാജി, തങ്ങളുടേത് അഴിമതി മുക്ത സര്‍ക്കാറുകളാണെന്ന ബി.ജെ.പിയുടെ അവകാശവാദത്തിനേറ്റ പ്രഹരമായി. നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍െറ ആഘോഷ സമയത്താണ് കഡ്സെയുടെ അഴിമതി കരിനിഴല്‍ വീഴ്ത്തിയത്. കഡ്സെക്ക് എതിരെ മഹാരാഷ്ട്ര ബി.ജെ.പി തന്ത്രപൂര്‍വം നടപടി കൈക്കൊള്ളണമെന്നതായിരുന്നു ദേശീയനേതൃത്വത്തിന്‍െറ നിര്‍ദേശം. എന്നാല്‍, സംസ്ഥാന നേതൃത്വത്തിന്‍െറയോ തന്നെക്കാള്‍ ജൂനിയറായ മുഖ്യമന്ത്രിയുടെയോ കൈയില്‍ ഒതുങ്ങില്ല താനെന്ന് കഡ്സെ ബോധ്യപ്പെടുത്തി. രാജിവെക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോള്‍ രാജിവെക്കുന്ന പ്രശ്നമില്ളെന്നുപറഞ്ഞ് ഒൗദ്യോഗിക വാഹനം ഉപേക്ഷിച്ച് ട്രെയിനില്‍ ജന്മനാടായ ജല്‍ഗാവിലത്തെി ജനങ്ങളിലെ പിന്തുണ തെളിയിക്കുകയാണ് കഡ്സെ ചെയ്തത്. ബി.ജെ.പിയുടെ പേരോ താമര ചിഹ്നമോ ഇല്ലാതെ ഗോപിനാഥ് മുണ്ടെയുടെ രണ്ടാം ചരമവാര്‍ഷിക പോസ്റ്ററുകള്‍ കഡ്സെ ഇറക്കിയതും കഡ്സെയെ വീല്‍ചെയറില്‍ മുണ്ടെ തള്ളിക്കൊണ്ടുപോകുന്ന ചിത്രം പതിച്ചതും പാര്‍ട്ടിയെ ആശങ്കയിലാക്കി. ജനങ്ങളാണ് നേതൃത്വത്തിന്‍െറ കരുത്തെന്ന പോസ്റ്ററിലെ വാചകവും ശ്രദ്ധിക്കപ്പെട്ടു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും കണ്ടത്. നേതൃത്വത്തെ വെല്ലുവിളിച്ചുള്ള കഡ്സെയുടെ പ്രകടനങ്ങള്‍ ഹൈകമാന്‍ഡിന് ദഹിച്ചിട്ടില്ളെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. തുടര്‍ന്നാണ്, രാജിയല്ലാതെ വേറെ വഴിയില്ളെന്ന് നിതിന്‍ ഗഡ്കരി വഴി അമിത് ഷാ കഡ്സെക്ക് മുന്നറിയിപ്പ് നല്‍കിയത്. ഒടുവില്‍ കഡ്സെ വഴങ്ങിയെങ്കിലും സമ്മര്‍ദ തന്ത്രങ്ങളില്‍നിന്ന് അദ്ദേഹം പിന്മാറിയിട്ടില്ല.
കഡ്സെ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റാവുസാഹെബ് ദാന്‍വെ, പങ്കജ മുണ്ടെ തുടങ്ങി സ്വാധീനമുള്ള നേതാക്കളെല്ലാം മുണ്ടെ-മഹാജന്‍ പക്ഷക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.