ന്യൂഡല്‍ഹി: ഷൂ ധരിച്ച് ക്ഷേത്രത്തില്‍ കയറിയതിന് നടന്മാരായ ഷാറൂഖ് ഖാനും സല്‍മാന്‍ ഖാനും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി കോടതി തള്ളി. ബിഗ് ബോസ് 9 എന്ന റിയാലിറ്റിഷോയുടെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും ഷൂ ധരിച്ച് ക്ഷേത്രത്തില്‍ കയറിയത്.
ഇത് മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നായിരുന്നു ഹരജിയിലെ ആരോപണം. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചെങ്കിലും ആരോപണം സംബന്ധിച്ച തെളിവ് പരിശോധിക്കാന്‍ ഡല്‍ഹി അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് വന്ദന ജെയിന്‍ സമ്മതിച്ചു. നടന്മാരെ കുറ്റമുക്തരാക്കി ഡല്‍ഹി പൊലീസ് നല്‍കിയ നടപടി റിപ്പോര്‍ട്ട് ഹരജിയില്‍ ചോദ്യം ചെയ്തു. സ്റ്റുഡിയോയില്‍ ഷൂട്ടിങ്ങിന് പ്രത്യേകം സജ്ജീകരിച്ച ക്ഷേത്രത്തിലാണ് നടന്മാര്‍ കയറിയതെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വിഡിയോയില്‍, നടന്മാര്‍ ഷൂ ധരിച്ച് ക്ഷേത്രത്തില്‍ കയറുന്നതായും പാശ്ചാത്തലത്തില്‍ വിഗ്രഹം കാണാമെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.