രാജി വാർത്തയെക്കുറിച്ച്​ പ്രതികരിക്കാതെ രഘുറാം രാജൻ

ന്യൂഡൽഹി: രാജി വാർത്തയെക്കുറിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായി പ്രതികരിക്കാതെ ആർ.ബി.െഎ ഗവർണർ രഘുറാം രാജൻ. വായ്പാ നയ പ്രഖ്യാപനത്തിനെത്തിയ രഘുറാം രാജനോട് രണ്ടാം തവണയും ഗവർണർ സ്ഥാനത്തുണ്ടാകുമോയെന്ന ചോദ്യത്തിന് വാർത്ത സമ്മേളനത്തിന് ശേഷം സംസാരിക്കാമെന്നായിരുന്നു പ്രതികരണം.   ശേഷം ഇതേ ചോദ്യം ആവർത്തിക്കപ്പെട്ടപ്പോൾ തെൻറ കാലാവധിയെ ച്ചൊല്ലി മാധ്യമങ്ങളിൽ നടക്കുന്ന നേരേമ്പാക്കിനെ താനായിട്ട് നശിപ്പിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. താൻ എഴുതിയതായി പറയുന്ന കത്തുകൾ കണ്ട് അമ്പരന്ന് പോയെന്നും അദ്ദേഹം പറഞ്ഞു. വരുന്ന സെപ്തംബറിലാണ് നിലവിലെ ആർ.ബി.െഎ ഗവർണറുടെ കാലാവധി അവസാനിക്കുന്നത്.

കാലാവധി പൂര്‍ത്തിയായശേഷം ഗവര്‍ണറായി തുടരാനില്ലെന്ന് രഘുറാം രാജന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ‘ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബോധപൂര്‍വം തകര്‍ക്കുന്നയാള്‍’ എന്ന് ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി രാജനെ വിശേഷിപ്പിച്ചതും ഇദ്ദേഹത്തെ പുറത്താക്കാനാവശ്യപ്പെട്ട്  പ്രധാനമന്ത്രിക്ക് കത്തയച്ചതും ചർച്ചയായിരുന്നു. അദ്ദേഹം ഒരു ദുരന്തമാണെന്നും മാനസികമായി പൂർണമായും ഇന്ത്യക്കാരനല്ലെന്നുമായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.