രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായി നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ലോകസഭ,അസംബ്ളി തെരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായി നടത്താമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാറിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രനിയമ മന്ത്രാലയത്തിന് കത്തയച്ചതായാണ് വ ിവരം. ഇതാദ്യമായാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ തയ്യാറാണെന്ന് അറിയിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്ക് ഇക്കാര്യത്തോട് യോജിപ്പാണെന്നും വിവരങ്ങള്‍ ഉണ്ട്. കഴിഞ്ഞ മാര്‍ച്ച ില്‍ നടന്ന ബി.ജെ.പി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തിയാല്‍ സമയവും ചെലവും വലിയ തോതില്‍ ലാഭിക്കാമെന്നതാണ് തീരുമാനത്തിന് പിന്നില്‍ പിന്നില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.