ന്യൂഡല്‍ഹി: ഈ വര്‍ഷം ആദ്യ നാലു മാസങ്ങളില്‍ രാജ്യത്ത് 76 നക്സലുകള്‍ കൊല്ലപ്പെടുകയും 665 പേര്‍ അറസ്റ്റിലാവുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം.
രാജ്യത്തെ തീവ്ര ഇടതുപക്ഷ നക്സല്‍ ബാധിത പ്രദേശങ്ങളില്‍ സൈന്യവും മറ്റു സുരക്ഷാവിഭാഗങ്ങളും നടത്തിയ ഓപറേഷനിലാണ് കൊലയും അറസ്റ്റും.
മാവോവാദി ആക്രമണങ്ങള്‍ ഇക്കാലയളവില്‍ 30 ശതമാനം കുറഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.
ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. എന്നാല്‍, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കൊല്ലപ്പെട്ടത് 15 പേര്‍ മാത്രമാണ്. 665 പേര്‍ അറസ്റ്റിലായതിന് പുറമെ 639 പേര്‍ കീഴടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം അവകാശപ്പെടുന്നുണ്ട്. അതേസമയം, 2015ല്‍ ഇതേകാലയളവില്‍ അറസ്റ്റിലായത് 435 പേരും കീഴടങ്ങിയത് 134 പേരുമാണ്.
കഴിഞ്ഞ വര്‍ഷം ആയിരത്തിലധികം സംഭവങ്ങളിലായി 226 പേര്‍ കൊല്ലപ്പെട്ടതില്‍ 168 പേര്‍ സിവിലിയന്മാരും 58 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. 89 മാവോവാദികളും കൊല്ലപ്പെട്ടു. മാവോവാദി ആക്രമണങ്ങള്‍ 2013നെക്കാള്‍ 42 ശതമാനം കുറവാണ് 2015ല്‍ ഉണ്ടായത്.
രാജ്യത്തെ 10 സംസ്ഥാനങ്ങളിലെ 106 ജില്ലകളിലാണ് മാവോവാദി സാന്നിധ്യമുള്ളത്. ഇതില്‍ 35 ജില്ലകളിലാണ് ഏറ്റവും രൂക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.