വിമാനയാത്രാക്കൂലി നിയന്ത്രിക്കാന്‍ തയാറല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സീസണുകളില്‍ വിമാനയാത്രാനിരക്കിലെ അസ്വാഭാവിക വര്‍ധന നിയന്ത്രിക്കാന്‍ തയാറല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കമ്പനികള്‍ക്കിടയിലെ മത്സരം യാത്രാനിരക്ക് പിടിച്ചുനിര്‍ത്തുമെന്നും പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യോമയാനമന്ത്രി അശോക് ഗജപതി രാജു പറഞ്ഞു.

നിരക്ക് വര്‍ധന തടയുക സങ്കീര്‍ണ വിഷയമാണ്. ഇതിന് ലളിത പരിഹാരമില്ല. കമ്പനികള്‍ക്കിടയിലെ മത്സരമാണ് നിരക്ക് പിടിച്ചുനിര്‍ത്തുന്നത്. യാത്രാനിരക്ക് നിയന്ത്രിക്കുന്നത് ഉചിതമായ നടപടിയല്ല. ലാഭകരമല്ളെന്ന കാരണം ഉയര്‍ത്തിക്കാട്ടി വിമാനക്കമ്പനികള്‍ സര്‍വിസുകള്‍ നിര്‍ത്തിവെക്കുന്നതിന് അത് കാരണമാവും. ചുരുങ്ങിയത് 3000 കോടി ചെലവഴിച്ച് നിര്‍മിച്ച വിമാനത്താവളങ്ങളില്‍ ഇപ്പോഴും സര്‍വിസുകള്‍ ആരംഭിച്ചിട്ടില്ല. ഈ വിമാനത്താവളങ്ങളില്‍ സര്‍വിസുകള്‍ കൊണ്ടുവരാനുള്ള സര്‍ക്കാറിന്‍െറ ലക്ഷ്യത്തിന് നിരക്ക് നിയന്ത്രണം തിരിച്ചടിയാവും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.