ആടിനെ വിഴുങ്ങാൻ ​ശ്രമിക്കുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി

ജൽപായ്ഗുരി: പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ ആടിനെ വിഴുങ്ങൻ ശ്രമിക്കുന്നതിനിടെ 20 അടി നീളമുള്ള പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ട് ജൽപായ്ഗുരി ജില്ലയിൽ നിന്നും 40 കിലോമീറ്റർ അകലെയാണ് സംഭവം. സമീപത്തെ സോനാഖാലി വനത്തിൽ നിന്നും ആടിെൻറ കരച്ചിൽ കേട്ടതിനെ തുടർന്ന് ഗ്രാമത്തിലെ മാലിക്ശോഭയെന്നയാൾ അവിടേക്ക് ഒാടിച്ചെന്നപ്പോഴാണ് പാമ്പ് ആടിനെ വിഴുങ്ങാൻ ശ്രമിക്കുന്നതായി കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ഏറെ കഴിഞ്ഞെങ്കിലും അവർ എത്തിയില്ല. തുടർന്ന് നാട്ടുകാർ പാമ്പിെൻറ വായിൽ നിന്നും ആടിനെ പുറത്തെടുത്തെങ്കിലും ചത്തിരുന്നു.

പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ ഏറ്റുവാങ്ങുകയും വനത്തിൽ വിടുകയുമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇനമായ ബെർമീസ് റോക് സ്പീഷിസിൽപെടുന്ന ഇവ രാത്രിയിൽ മാത്രമാണ് കണ്ടുവരുന്നത്. മുങ്ങൽ വിദഗ്ദ്ധരായ ഇവ ഒരേസമയം 12 മുതൽ 36 മുട്ടകൾ വരെ ഇടാറുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.