ന്യൂഡൽഹി: അധോലോക ബന്ധത്തെയും അഴിമതിയെയും തുടർന്ന് രാജവെച്ച ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുൻ റവന്യൂ മന്ത്രിയുമായ ഏക്നാഥ് കഡ്സെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി അധ്യക്ഷൻ അമിത്ഷായെയും കാണാനാവാതെ ദൽഹിയിൽ നിന്നും മടങ്ങി. ബി.ജെ.പിയുടെ മുതിർന്ന നേതാവ് എൽ.കെ അദ്വാനിയെയും കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയെയും നേരത്തെ ഖഡ്സെ കാണുകയും നിരപരാധിത്വം തെളിയിക്കുന്നതിനാവശ്യമായ രേഖകൾ സമർപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം, ബി.ജെ.പി അധ്യക്ഷൻ സ്ഥലത്തില്ലെന്നും തിങ്കളാഴ്ച മാത്രമേ അദ്ദേഹം തലസ്ഥാനത്ത് എത്തുകയുള്ളുവെന്നും വിദേശ സന്ദർശനത്തിലായ മോദി വെള്ളിയാഴ്ചയാണ് എത്തുന്നതെന്നും രണ്ട് മൂന്ന് ദിവസത്തേക്ക് ആരെയും കാണാൻ കഴിയില്ലെന്നുമാണ് മുതിർന്ന നേതാക്കൾ പറയുന്നത്. തന്നെ നിർബന്ധിച്ച് രാജിവെപ്പിച്ചെന്നും ബി.ജെ.പി ഹൈക്കമാൻറിന് മുമ്പിൽ തെൻറ ന്യായം അവതരിപ്പിക്കാൻ അവസരം ലഭിച്ചില്ലെന്നും നേരത്തെ കഡ്സെ ആരോപിച്ചിരുന്നു. അധോലോക നായകൻ ദാവൂദ് ഇബ്രാഹീമുമായുള്ള ബന്ധവും, ഭൂമിയുമായി ബന്ധപ്പെട്ട അഴിമതിയും പുറത്തുവന്നതിനെത്തുടർന്നാണ് സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനായ കഡ്സെക്ക് രാജിവെക്കേണ്ടി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.