ശ്രീലങ്കയും മ്യാന്മറുമായി സംയുക്ത സൈനികാഭ്യാസത്തിന് ഇന്ത്യ ധാരണയിലത്തെി

ചെന്നൈ: സംയുക്ത സൈനികാഭ്യാസത്തിന് ശ്രീലങ്ക, മ്യാന്മര്‍ എന്നീ രാജ്യങ്ങളുമായി  ധാരണപത്രം ഒപ്പിട്ടെന്നും  മറ്റ് ആറു രാജ്യങ്ങളുമായി കരാറിലത്തെിയിട്ടുണ്ടെന്നും തീരസംരക്ഷണ സേന ഡയറക്ടര്‍ ജനറല്‍ രാജേന്ദ്ര സിങ് അറിയിച്ചു. ഇന്ത്യ-കൊറിയ അഞ്ചാമത് സംയുക്ത സൈനികാഭ്യാസം കാണാന്‍ ചെന്നൈയിലത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.  പാകിസ്താന്‍, ബംഗ്ളാദേശ്, വിയറ്റ്നാം, ഒമാന്‍,  ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായാണ് കരാറിലത്തെിയത്. സമുദ്രമേഖലകളിലെ അന്തര്‍ദേശീയ അതിര്‍ത്തികള്‍ നാം മറികടക്കാന്‍ പാടില്ളെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട് സ്വദേശികളായ മീന്‍പിടിത്തക്കാര്‍ തുടര്‍ച്ചയായി ശ്രീലങ്കന്‍ സേനയുടെ പിടിയിലാകുന്നത് തടയാന്‍ മീന്‍പിടിത്ത ഗ്രാമങ്ങളില്‍ ബോധവത്കരണം നടത്തിവരുകയാണ്. തീരസംരക്ഷണ സേനാ ഉദ്യോഗസ്ഥര്‍ ഗ്രാമങ്ങളില്‍ നേരിട്ടത്തെിയാണ് ക്ളാസുകള്‍ സംഘടിപ്പിക്കുന്നത്.

122 കപ്പലുകളാണ് സേനയുടെ പക്കലുള്ളത്.  16 അത്യന്താധുനിക ഹെലികോപ്ടറുകള്‍കൂടി അടുത്ത വര്‍ഷം സേനയുടെ ഭാഗമാകും. ഇന്ത്യ-ദക്ഷിണ കൊറിയ തീരസംരക്ഷണ സേനകളുടെ സംയുക്ത അഭ്യാസം ചെന്നൈ തീരത്ത് ബംഗാള്‍ ഉള്‍ക്കടലിലാണ് നടന്നത്. സഹ്യോഗ്-ഹൈയോബ്ളിയോഗ് 2016 എന്നു പേരിട്ട പരിശീലനത്തില്‍ സാഗര്‍, സമുദ്ര പഹരേദാര്‍, രാജതരംഗ്, അനഗ് എന്നിവയും ദക്ഷിണ കൊറിയയുടെ 3009 എന്ന കപ്പലും പങ്കെടുത്തു.
കടല്‍ മലിനീകരണം തടയല്‍, കടല്‍ക്കൊള്ളക്കാരെ നേരിടല്‍, കടലിലെ തിരച്ചിലും നിയന്ത്രണവും തുടങ്ങിയ വിഷയങ്ങളിലെ സാങ്കേതിക അറിവുകള്‍ പരസ്പരം പങ്കുവെക്കാന്‍ ലക്ഷ്യമിട്ടായിരുന്നു അഭ്യാസപ്രകടനങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.