ഡൽഹിയിൽ ദരിദ്രരായ കുട്ടികളെ ഹോട്ടലിൽ നിന്ന് ഇറക്കി വിട്ടു

ന്യൂഡല്‍ഹി:  ഡല്‍ഹിയിലെ പ്രമുഖ ഭക്ഷണശാലയില്‍ തെരുവുകുട്ടികള്‍ക്ക് ഭക്ഷണം വിളമ്പാന്‍ വിസമ്മതിച്ച് ഇറക്കിവിട്ടെന്ന് പരാതി. കൊണാട്ട് പ്ളേസിലെ സാഗര്‍രത്ന റസ്റ്റാറന്‍റിനെതിരെ ഉയര്‍ന്ന പരാതിയില്‍ ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ഇത്തരം കൊളോണിയല്‍ മന$സ്ഥിതി ഡല്‍ഹിയില്‍ വെച്ചുപൊറുപ്പിക്കില്ളെന്നും പരാതി സത്യമെന്ന് തെളിഞ്ഞാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സൈന്യത്തില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്‍െറ ജന്മദിനം ആഘോഷിക്കാന്‍ എഴുത്തുകാരിയായ സൊനാലി ഷെട്ടി തെരുവില്‍നിന്നുള്ള കുട്ടികളെയും കൂട്ടി റസ്റ്റാറന്‍റിലത്തെുകയായിരുന്നു. എന്നാല്‍, കുട്ടികളെയും കൂട്ടി പുറത്തുപോകാന്‍ സൊനാലിയോട് കടക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. പോയില്ളെങ്കില്‍ വെടിവെക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതായും സൊനാലി ആരോപിച്ചു. തുടര്‍ന്ന് കടയുടെ മുന്നില്‍ പ്രതിഷേധിച്ചശേഷം പരാതി നല്‍കുകയായിരുന്നു.

എന്നാല്‍, കുട്ടികള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സ്ഥാപനമുടമയുടെ ആരോപണം. ആരോടും വിവേചനം കാണിച്ചില്ളെന്നും ഉടമ വിഹുര്‍ കനോഡിയ പറഞ്ഞു. എന്നാല്‍, സംഭവശേഷം കടയിലെ ജീവനക്കാര്‍ നല്‍കിയ വിശദീകരണത്തിന് വിരുദ്ധമാണ് ഉടമയുടെ വാദം.

കുട്ടികള്‍ മറ്റ് അതിഥികള്‍ക്ക് ശല്യം സൃഷ്ടിച്ചപ്പോഴാണ് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതെന്നും അങ്ങനെ ചെയ്യാന്‍ സ്ഥാപന നടത്തിപ്പുകാര്‍ക്ക് അവകാശമുണ്ടെന്നുമാണ്  ജീവനക്കാര്‍ പറഞ്ഞിരുന്നത്.

എന്നാല്‍, ഈ വാദങ്ങളെ സൊനാലി തള്ളിക്കളഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ്   ഇന്ത്യക്കാര്‍ക്കും പട്ടികള്‍ക്കും പ്രവേശമില്ല എന്നാണ് ബ്രിട്ടീഷുകാര്‍ പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോഴത് പണമില്ലാത്ത ഇന്ത്യക്കാര്‍ക്ക് പ്രവേശമില്ല എന്നു പറയുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. സംഭവം തന്‍െറ മാത്രമല്ല,  ഇന്ത്യയുടെതന്നെ പരാജയമാണെന്നും സൊനാലി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.