എസ്.ഐ.ഒ വിദ്യാര്‍ഥി പാര്‍ലമെന്‍റ്: വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും വിദ്യാര്‍ഥികളുടെ പ്രതീക്ഷകളും ആവശ്യങ്ങളും സര്‍ക്കാര്‍ സമക്ഷം സമര്‍പ്പിക്കാനും ലക്ഷ്യമിട്ട് സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) സംഘടിപ്പിക്കുന്ന വിദ്യാര്‍ഥി പാര്‍ലമെന്‍റ് ജൂലൈ 23ന് ഡല്‍ഹിയില്‍ നടക്കും.
പരിപാടിയുടെ വെബ്സൈറ്റ് (www.sioconference.in) ഉദ്ഘാടനം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥി പാര്‍ലമെന്‍റിന് വഴിയൊരുക്കിയ സാഹചര്യം  ജനറല്‍ സെക്രട്ടറി അലിഫ് ഷുക്കൂറിന്‍െറ നേതൃത്വത്തിലെ പ്രതിനിധി സംഘം കെജ്രിവാളുമായി പങ്കുവെച്ചു.

വിവേചനമില്ലാതെ വിദ്യാഭ്യാസം എല്ലാ പൗരന്മാര്‍ക്കും ലഭിക്കാന്‍ സാഹചര്യം ഒരുങ്ങേണ്ടതുണ്ടെന്നും മേഖലയെ ചൂഷണമുക്തമാക്കുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ നിരന്തരശ്രമം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദേശീയ സെക്രട്ടറി മുഹമ്മദ് നിഷാദ്, നസീറുല്‍ ഹസന്‍ ഖാന്‍ ഫലാഹി, അബ്ദുല്‍ വദൂദ്, തൗസീഫ് മടിക്കേരി, അഫ്സല്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.