ഷീലാ ദീക്ഷിത് യു.പി മുഖ്യമന്ത്രി സ്ഥനാര്‍ഥിയായേക്കും

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥനാര്‍ഥിയായി ഷീലാ ദീക്ഷിതിനെ പരിഗണിക്കുമെന്ന് സൂചന. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന് സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ നടന്നു വരികയാണ്. മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ 78 കാരി ഷീലാ ദീക്ഷിതിന്‍റെ പേര് തല്‍സ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്നതായി പാര്‍ട്ടി വാര്‍ത്താ വൃത്തങ്ങള്‍ അറിയിച്ചു.

ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഷീലാ ദീക്ഷിത് ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സോണിയാ ഗാന്ധിയുടെ മകളും യുവ നേതാവുമായ പ്രിയങ്ക ഗാന്ധി വാദ്രയാകും.
യു.പിയില്‍ നിലവില്‍ കോണ്‍ഗ്രസിന് നാലാം സ്ഥാനമാണുള്ളത്. സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി, ബി.ജെ.പി പാര്‍ട്ടികളുടെ പിറകിലുള്ള കോണ്‍ഗ്രസ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലൂടെ മുന്നിലത്തൊനാണ് ശ്രമിക്കുന്നത്.

അതേസമയം, ഷീലാ ദീക്ഷിതിന് പഞ്ചാബിന്‍റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കണമെന്നും കോണ്‍ഗ്രസില്‍ അഭിപ്രായമുയരുന്നുണ്ട്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കമല്‍നാഥിന് പഞ്ചാബിന്‍റെ ചുമതല നല്‍കിയിരുന്നു. എന്നാല്‍ 1984 സിഖ് കലാപത്തില്‍ ആരോപണ വിധേയനായ കമല്‍ നാഥിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അദ്ദേഹം പിന്‍മാറുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.