ന്യൂഡൽഹി: രഘുറാം രാജന് റിസർവ് ബാങ്ക് ഗവർണർ സ്ഥാനം വഹിക്കാൻ ഇനിയും യോഗ്യതയുണ്ടെന്ന് ഇൻഫോസിസ് സഹ സ്ഥാപകൻ എൻ.ആർ നാരായണ മൂർത്തി. ബിജെപി രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി രഘുറാം രാജനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു വരുമ്പോഴാണ് നാരായണ മൂര്‍ത്തിയുടെ അഭിപ്രായം.
രഘുറാം രാജെൻറ സേവനം രാജ്യത്തിന് വളരെയധികം നേട്ടങ്ങൾ കൊയ്യാൻ സാധിച്ചിട്ടുണ്ട്. അങ്ങനെയൊരാള്‍ക്ക് ഇനിയും അവസരം നൽകണമെന്നും രണ്ട് തവണ കൂടുതല്‍ ആർ.ബി.ഐ ഗവര്‍ണര്‍ എന്ന പദവിയില്‍ ഇരിക്കാന്‍ അദ്ദേഹതിന് യോഗ്യതയുണ്ടെന്നും എൻ.ആർ നാരായണ മൂർത്തി കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ മെയിൽ ഇക്കണോമിക്ക് ടൈംസ് കോര്‍പ്പറേറ്റ് മേഖലയില്‍ നടത്തിയ സര്‍വേയില്‍ 90% സി.ഇ.ഒമാര്‍ക്കും രഘുറാം രാജന്‍ തുടരുന്നതിനോടാണ് യോജിപ്പെന്നു വെളിപ്പെടുത്തിയിരുന്നു.
അതേസമയം, മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ പുതിയൊരു ദിശാബോധവും ഊര്‍ജസ്വലതയും കൊണ്ടുവരുന്നതില്‍ മോദി സര്‍ക്കാര്‍ മികവുപുലര്‍ത്തുന്നുണ്ടെന്നും മൂര്‍ത്തി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 12 വര്‍ഷമായി കാണാത്തതായിരുന്നു ഇത്. ഇതാണ് രഘുറാം രാജന്‍ തുടരണമെന്നു പറയുന്നതിനു പിന്നില്‍. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.