ന്യൂഡല്‍ഹി: ഏഷ്യ പസഫിക് മേഖലയിലെ ഏറ്റവും ജീവിതച്ചെലവു കുറഞ്ഞ നഗരം മുംബൈ ആണെന്ന് കണ്ടത്തെല്‍. ദൃശ്യ വിശകലന ആപ് ആയ ‘ക്ളിക്’ ആണ് ഈ മേഖലയിലെ പ്രധാന നഗരങ്ങളായ മുംബൈ, ഹോങ്കോങ്, ക്വാലാലംപുര്‍, സോള്‍, ഷാങ്ഹായ്, സിംഗപ്പൂര്‍, സിഡ്നി, ടോക്യോ എന്നിവിടങ്ങിലെ ജീവിതച്ചെലവ് താരതമ്യം ചെയ്ത് ഈ നിഗമനത്തിലത്തെിയത്. ടോക്യോ ആണ് ഏറ്റവും ചെലവേറിയ നഗരം. ഹോങ്കോങ്, സിഡ്നി എന്നിവ തൊട്ടു പിന്നിലായുണ്ട്.
ഏഷ്യ-പസഫിക് മേഖലയിലെ വലിയ നഗരങ്ങളിലെ ശരാശരി ജീവിതച്ചെലവിനേക്കാള്‍ 53 ശതമാനം കുറവാണ് മുംബൈയില്‍. സെക്കന്‍ഡറി-ഉന്നത വിദ്യാഭ്യാസം എന്നിവക്ക് 68, ഭക്ഷണത്തിന് 61 ശതമാനം വീതവും ചെലവ് കുറവാണ്. എന്നാല്‍, ഒരു മെഴ്സിഡസ് സി.എല്‍.എസ് കാറിന് ടോക്യോയേക്കാള്‍ 20 ശതമാനം വില കൂടുതല്‍ നല്‍കണം മുംബൈയിലെന്നും ക്ളിക് ആപ് വ്യക്തമാക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.