ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധി ഷിംലയില്‍ വീട് നിര്‍മിക്കുന്നതിനെതിരെ ബി.ജെ.പി എം.എല്‍.എ രംഗത്ത്. വീടു നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഭരദ്വാജ് എം.എല്‍.എ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചു.
ഷിംലയില്‍ രാഷ്ട്രപതിയുടെ വേനല്‍ക്കാല വിശ്രമ കേന്ദ്രമായ ‘ദി റിട്രീറ്റി’ന് തൊട്ടടുത്താണ് പ്രിയങ്കയും കുടുംബവും വീടു പണിയുന്നത്. രാഷ്ട്രപതിയുടെ താമസകേന്ദ്രത്തിനും തൊട്ടടുത്ത വ്യോമസേനാ ഹെലിപാഡിനും സമീപം സുരക്ഷാ കാരണങ്ങളാല്‍ മറ്റൊരു നിര്‍മാണവും അനുവദിക്കാന്‍ പാടില്ളെന്നാണ് എം.എല്‍.എയുടെ വാദം. പലര്‍ക്കും മുമ്പ് അനുമതി നിഷേധിച്ചതാണ്. ഷിംലയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ ഛരാബ്രയില്‍ ആറുവര്‍ഷം മുമ്പാണ് പ്രിയങ്ക വീടുപണി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.