ന്യൂഡല്‍ഹി: നികുതി പിരിവ് പരിഷ്കരിക്കുന്നതു സംബന്ധിച്ച് ധനകാര്യ മന്ത്രി തോമസ് ഐസക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ചര്‍ച്ചനടത്തി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യയില്‍ ഏറ്റവുമധികം നികുതിവരുമാനം കൈവരിച്ച സംസ്ഥാനം എന്ന നിലയില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങളെക്കുറിച്ചായിരുന്നു ചര്‍ച്ച. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ചര്‍ച്ചകളില്‍ പങ്കെടുത്തു. നികുതി പിരിവില്‍ ഡല്‍ഹി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 24 ശതമാനം വളര്‍ച്ച കൈവരിച്ചെന്നും ചോര്‍ച്ച പരമാവധി തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും കെജ്രിവാള്‍ പറഞ്ഞു. താന്‍ എഴുതിയ സ്വരാജ് പുസ്തകത്തിന്‍െറ പതിപ്പ് അദ്ദേഹം തോമസ് ഐസക്കിന് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.