ജഡ്ജിമാരുടെ യാത്രയയപ്പ് ചടങ്ങിന് മധ്യപ്രദേശ് സര്‍ക്കാറിന്‍െറ ധൂര്‍ത്ത്

ഭോപാല്‍: 240 പേര്‍ പങ്കെടുത്ത ജഡ്ജിമാരുടെ യാത്രയയപ്പ് ചടങ്ങിന് മധ്യപ്രദേശ് സര്‍ക്കാര്‍ ഭക്ഷണത്തിനായി ചെലവഴിച്ചത് 10 ലക്ഷം രൂപ.  സാമൂഹികപ്രവര്‍ത്തകനായ അജയ് ദുബെ നല്‍കിയ വിവരാവകാശ അപേക്ഷയിന്മേലാണ് സര്‍ക്കാറിന്‍െറ മറുപടി ലഭിച്ചത്. ഏപ്രില്‍ 16ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ ജുഡീഷ്യല്‍ അക്കാദമിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു. ജഡ്ജിയും രാഷ്ട്രപതിയും അടക്കമുള്ള അതിഥികള്‍ക്കും അവരുടെ ഭാര്യമാര്‍ക്കും വെള്ളിപ്പാത്രത്തിലാണ് ഭക്ഷണം വിളമ്പിയത്. 3.57 ലക്ഷം രൂപ വെള്ളിപ്പാത്രങ്ങള്‍ക്ക് മാത്രം ചെലവഴിച്ചു. 3.17 ലക്ഷം ചായക്കും മുന്തിയ സമ്മാനങ്ങള്‍ക്കും ചെലവഴിച്ചു. 3.37 ലക്ഷം രൂപയാണ് ഭക്ഷണത്തിന് ചെലവഴിച്ചത്. ആതിഥേയ ഇനത്തില്‍ ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ആരാഞ്ഞ് ദുബെ നല്‍കിയ മറ്റൊരു അപേക്ഷയിന്മേല്‍, ആതിഥേയത്വത്തിന്‍െറ നിര്‍വചനം നല്‍കാനായിരുന്നു അക്കാദമിയുടെ മറുപടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.