ന്യൂഡല്‍ഹി: റോബര്‍ട്ട് വാദ്രക്കെതിരായ വാര്‍ത്ത പുറത്തുവിട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പ്രിയങ്കയുടെ പഴി. രാജസ്ഥാനിലെ ബികാനീര്‍ ജില്ലയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ വാദ്രയുടെ കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതു സംബന്ധിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ് പ്രിയങ്ക എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ വിമര്ശിക്കുന്നരീതിയില് പ്രതികരിച്ചത്.
‘ഞങ്ങള്‍ക്ക് ഇന്ന് നാലു മണിക്കാണ് നോട്ടീസ് ലഭിച്ചത്. നിങ്ങള്‍ക്ക് അതിനുമുമ്പ് വിവരം ലഭിച്ചില്ളേ’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് പ്രിയങ്കയുടെ മറുചോദ്യം. ഇടപാടുമായി ബന്ധപ്പെട്ട കണക്കുകളും മറ്റുരേഖകളും ആവശ്യപ്പെട്ടാണ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.