ആദായ നികുതി: ശിക്ഷാനടപടി വീഴ്ചവരുത്തിയവരില്‍ ഒതുങ്ങും

ന്യൂഡല്‍ഹി: ആദായ നികുതി അടച്ചില്ളെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തള്ളി. ആദായ നികുതി വകുപ്പ് അധികൃതര്‍ പരസ്യപ്പെടുത്തിയ നികുതി അടക്കാത്തവര്‍ക്കെതിരെ മാത്രമേ ശിക്ഷാനടപടി സ്വീകരിക്കൂവെന്ന് മന്ത്രി വ്യക്തമാക്കി. മന$പൂര്‍വം നികുതി അടക്കുന്നതില്‍ വീഴ്ചവരുത്തിയ സ്ഥാപനങ്ങള്‍/വ്യക്തികളുടെ പേരുകള്‍ ആദായനികുതി വകുപ്പ് പരസ്യപ്പെടുത്തിയിട്ടുണ്ട്. 63 പേരുടെ പട്ടികയാണ് വകുപ്പ് പ്രസിദ്ധീകരിച്ചത്. അവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ചിലരുടെ വിഷയത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇവര്‍ക്കെതിരെ ഇപ്പോള്‍ നടപടിയുണ്ടാകില്ളെന്നും മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.