ജമ്മു-കശ്മീര്‍: സര്‍ക്കാര്‍ നിയമനങ്ങളില്‍ വനിതാ സംവരണം വേണമെന്ന ബില്‍ തള്ളി

ശ്രീനഗര്‍: നേരിട്ടുള്ള സര്‍ക്കാര്‍ നിയമനങ്ങളില്‍ 20 ശതമാനം വനിതാ സംവരണം അനുവദിക്കണമെന്നാവശ്യപ്പെടുന്ന സ്വകാര്യ ബില്‍ ഉപരിസഭയായ ജമ്മു-കശ്മീര്‍ നിയമസഭാ കൗണ്‍സില്‍ തള്ളി. പ്രതിപക്ഷമായ നാഷനല്‍ കോണ്‍ഫറന്‍സ് അംഗം ഷഹ്നാസ് ഗനായ് ആണ് 2004ലെ ജമ്മു-കശ്മീര്‍ സംവരണ നിയമത്തില്‍ ഭേദഗതി നിര്‍ദേശിച്ച് ബില്‍കൊണ്ടുവന്നത്. നിലവിലെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ സര്‍ക്കാര്‍ സര്‍വിസില്‍ ആവശ്യത്തിന് സ്ത്രീ പ്രാതിനിധ്യമില്ളെന്നാണ് മനസ്സിലാകുന്നത്. സ്ത്രീകള്‍ക്ക് തുല്യാവസരം നല്‍കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും നേരിട്ടുള്ള സവരണം അനിവാര്യമായതിനാലാണ് ബില്‍ കൊണ്ടുവന്നതെന്ന് ഗനായ് പറഞ്ഞു. എന്നാല്‍, സ്ത്രീശാക്തീകരണത്തിന് മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലെ പി.ഡി.പി-ബി.ജെ.പി സര്‍ക്കാര്‍ നടപടികള്‍ ത്വരിതപ്പെടുത്തിയ സാഹചര്യത്തില്‍ ബില്ലിന്‍െറ ആവശ്യമില്ളെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ലിംഗ സംവരണത്തിന്‍െറ അടിസ്ഥാനത്തില്‍ നിയമനം നല്‍കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ളെന്ന് പൊതുവിതരണ-ഉപഭോക്തൃ കാര്യ മന്ത്രി ചൗധരി സുള്‍ഫിക്കര്‍ അലി വ്യക്തമാക്കി. ബില്‍ പിന്‍വലിക്കാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് വോട്ടിനിട്ടാണ് തള്ളിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.