രഘുറാം രാജനെ സ്വാഗതം ചെയ്ത് ഷികാഗോ സര്‍വകലാശാല

വാഷിങ്ടണ്‍: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവി ഒഴിയുന്ന രഘുറാം രാജനെ സ്വാഗതംചെയ്ത് അദ്ദേഹത്തിന്‍െറ പഴയ തട്ടകമായ ഷികാഗോ സര്‍വകലാശാല. ആര്‍.ബി.ഐ ഗവര്‍ണര്‍ പദവി സ്ഥാനത്തിരുന്നതിന്‍െറ അനുഭവങ്ങള്‍ സര്‍വകലാശാലയുടെ അക്കാദമിക മികവിന് ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. രഘുറാം രാജന്‍െറ മടങ്ങിവരവിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സര്‍വകലാശാലയിലെ ബൂത്ത് സ്കൂള്‍ ബിസിനസിന്‍െറ ഡീന്‍ സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് വീണ്ടും ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തേക്കില്ളെന്ന് രഘുറാം രാജന്‍ വ്യക്തമാക്കിയത്. സെപ്റ്റംബറില്‍ പദവി ഒഴിയുന്നതോടെ അക്കാദമിക് ലോകത്തേക്ക് മടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2013ലാണ് രാജന്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിയമിതനായത്. 1991 മുതല്‍ 2013 വരെയുള്ള കാലയളവില്‍ രാജന്‍ ഷികാഗോയില്‍ അധ്യാപകനായിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.