റെയില്‍വേ ബോര്‍ഡ് ധനകാര്യ കമീഷണര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: വിരമിക്കാന്‍ മൂന്നു മാസം ബാക്കി നില്‍ക്കെ റെയില്‍വേ ബോര്‍ഡ് ധനകാര്യ കമീഷണര്‍ സഞ്ജോയ് മുഖര്‍ജി രാജിവെച്ചു. റെയില്‍വേയിലെ സുപ്രധാന പദവികളിലൊന്നായ ധനകാര്യ കമീഷണര്‍ സ്ഥാനം അപ്രതീക്ഷിതമായി ഒഴിയാനുള്ള കാരണം വ്യക്തമല്ല. ഇതേക്കുറിച്ച് തനിക്ക് മുന്നറിവില്ളെന്നും വ്യക്തിപരമായ കാരണമാണെന്ന് കരുതുന്നതായും ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. മിത്തല്‍ പ്രതികരിച്ചു. തിങ്കളാഴ്ച തമ്മില്‍ സംസാരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച അലഹബാദില്‍ റെയില്‍വേ സോണല്‍ അക്കൗണ്ട്സ് ഓഫിസര്‍മാരുടെ യോഗത്തില്‍ പങ്കെടുത്ത സഞ്ജോയ് മുഖര്‍ജി റെയില്‍വേയെ സാമ്പത്തിക പരിഷ്കരണങ്ങളുമായി മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ചാണ് പ്രസംഗിച്ചത്. എന്നാല്‍, രാജിവെക്കുന്നതിനെക്കുറിച്ച് ഏറ്റവും അടുപ്പമുള്ള ഉദ്യോഗസ്ഥര്‍ക്കുപോലും സൂചന നല്‍കിയിരുന്നില്ല. റെയില്‍വേ ബജറ്റ് ഒഴിവാക്കണമെന്ന നിതി ആയോഗ് ശിപാര്‍ശ നടപ്പാക്കുന്നതിന്‍െറ മുന്നോടിയായാണോ ബജറ്റ് സംബന്ധിച്ച കണക്കുകളില്‍ തീര്‍പ്പുകള്‍ നല്‍കേണ്ട ഉദ്യോഗസ്ഥന്‍ പടിയിറങ്ങുന്നത് എന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.