ന്യൂഡല്‍ഹി:രഘുറാം രാജന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനമൊഴിയുന്നോടെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്ന നാല് പേരുടെ ചുരുക്കപ്പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ രാകേഷ് മോഹന്‍, സുബീര്‍ ഗോകൻ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ എന്നിവരുടെ പേരുകളാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വീണ്ടും ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തേക്കില്ലെന്ന രഘുറാം രാജന്‍ അറിയിച്ച് പത്തു ദിവസത്തിനുള്ളിലാണ് സര്‍ക്കാര്‍ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സെപ്തംബര്‍ നാലിനാണ് രാജന്റെ സേവന കാലാവധി അവസാനിക്കുന്നത്. അധ്യാപനത്തിലേക്ക് തിരിയാനാണ് രഘുറാം രാജൻ ആലോചിക്കുന്നത്. ആർ.ബി.െഎ മോണിറ്ററി പോളിസി കമ്മിറ്റിയംഗങ്ങളെ തെരഞ്ഞെടുക്കുന്ന സമിതിയിൽ രഘുറാം രാജനെയും ഉൾപ്പെടുത്തുമെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.