ന്യൂഡല്‍ഹി: ബജറ്റില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പുതുതായൊന്നും അനുവദിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ന്യൂനപക്ഷക്ഷേമ പദ്ധതി തുടങ്ങിവെക്കാന്‍ കഴിയാതിരുന്നിട്ടും അവയിലെ നടപടി പൂര്‍ത്തിയാക്കിയെന്ന അവകാശവാദവുമായി രംഗത്തത്തെി. പാര്‍ലമെന്‍റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പൊതു ബജറ്റിനൊപ്പം അവതരിപ്പിച്ച നടപടി റിപ്പോര്‍ട്ടിലാണ് നടപടി പൂര്‍ത്തിയാക്കാത്ത ന്യൂനപക്ഷ പദ്ധതി പൂര്‍ത്തിയായെന്ന് വ്യക്തമാക്കിയത്.
ഒൗപചാരിക സ്കൂള്‍ വിദ്യാഭ്യാസം ലഭിക്കാത്തവര്‍ക്ക് മികച്ച തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള ‘നയീ മന്‍സില്‍’ വിദ്യാഭ്യാസ പദ്ധതിയാണ് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചത്. അഞ്ചു വര്‍ഷത്തേക്ക് 650 കോടി രൂപ വകയിരുത്തിയെന്ന് അറിയിച്ച ധനമന്ത്രി ജെയ്റ്റ്ലി പദ്ധതിക്ക് ഭാഗികമായി ഫണ്ട് ചെയ്യുന്നത് ലോകബാങ്കായിരിക്കുമെന്നും വ്യക്തമാക്കി. 2015 ഒക്ടോബര്‍ ഒന്നിന് ലോകബാങ്കുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ബജറ്റ് തയാറാക്കുന്നതിനുമുമ്പ് ലഭിച്ച അവസാന വിവരമായി നയീ മന്‍സിലിന് 50 ദശലക്ഷം ഡോളര്‍ നല്‍കാന്‍ ഇന്‍റര്‍നാഷനല്‍ ഡെവലപ്മെന്‍റ് അസോസിയേഷന്‍ സമ്മതിച്ചുവെന്നും പറയുന്ന റിപ്പോര്‍ട്ട് നിലവിലുള്ള സാമ്പത്തികവര്‍ഷം കാര്യമായൊന്നും വിനിയോഗിച്ചിട്ടില്ളെന്ന് അടിവരയിടുകയാണ്.
പാഴ്സികളുടെ സംസ്കാരിക പരിപാടിക്കായി കഴിഞ്ഞ ബജറ്റിലെ ന്യൂനപക്ഷ വിഹിതത്തില്‍നിന്ന് മാറ്റിവെച്ച 13.24 കോടി രൂപ മാര്‍ച്ച് 19 മുതല്‍ മേയ് 29 വരെയുള്ള മൂന്ന് അന്തര്‍ദേശീയ പ്രദര്‍ശനങ്ങള്‍ക്ക് വിനിയോഗിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.