ആധാറിന് നിയമ പിന്‍ബലം നല്‍കാന്‍ ബില്‍ വരും


ന്യൂഡല്‍ഹി: ആധാറിന് നിയമസാധുത നല്‍കുന്നതിന് പാര്‍ലമെന്‍റിന്‍െറ നടപ്പു സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചു. ആധാര്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. സര്‍ക്കാര്‍ സബ്സിഡി, ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളെ ആധാര്‍ മുഖേന കൃത്യമായി നിര്‍ണയിച്ചുകൊണ്ട് സാമൂഹിക സുരക്ഷാ സംവിധാനം രൂപപ്പെടുത്താന്‍ നിയമനിര്‍മാണം കൊണ്ടുവരും. ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന നിര്‍ണായക നിയമനിര്‍മാണമാണ് വരുന്നതെന്നും മന്ത്രി പറഞ്ഞു. 
പാചകവാതക സബ്സിഡിയുടെ കാര്യത്തിലെന്നപോലെ, രാസവളം സബ്സിഡിയും ആധാര്‍ മുഖേന ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും. രാജ്യത്തെ ഏതാനും ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കും. ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന ഹരജിയില്‍ ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ളെന്ന് സുപ്രീംകോടതിയും ആരെയും നിര്‍ബന്ധിക്കില്ളെന്ന് സര്‍ക്കാറും പറഞ്ഞത് അടുത്തകാലത്താണ്. അതിനിടയിലാണ് സുപ്രീംകോടതിയിലെ കേസ് മറികടന്ന് ആധാറിന് നിയമപരിരക്ഷ നല്‍കാനുള്ള ബില്‍ സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ എത്തിക്കുന്നത്. 
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവര്‍ക്ക് ആധാര്‍ മുഖേനയാണ് അത് നല്‍കുകയെന്ന് ഉറപ്പുവരുത്താനാണ് നിയമനിര്‍മാണമെന്ന് ധനമന്ത്രി പറഞ്ഞു. സര്‍ക്കാറിന്‍െറ ആനുകൂല്യങ്ങളും സബ്സിഡിയും ഏറ്റവും അര്‍ഹരായവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിന് ആധാര്‍ ഉപയോഗപ്പെടുത്തും. ആധാര്‍ എന്നത് പൗരത്വ അവകാശമായി മാറുകയില്ളെന്നും മന്ത്രി വ്യക്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.