ഇറോം ശര്‍മിളക്ക് മോചനം

ഇംഫാല്‍: മണിപ്പൂര്‍ മനുഷ്യാകാശ പ്രവര്‍ത്തക ഇറോം ശര്‍മിളക്ക് മോചനം. ഇംഫാല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇറോം ശര്‍മിളയെ മോചിപ്പിച്ചത്. മണിപ്പൂരിലെ പ്രത്യേക സൈനിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 15 വര്‍ഷത്തോളമായി നിരാഹാരസമരം നടത്തുകയാണ് ശര്‍മിള.

മോചിപ്പിക്കപ്പെട്ടതിന് ശേഷം ഇറോം ഇംഫാലിലെ ബിര്‍ തികേന്ദ്രജിത് ഷഹീര്‍ മിനാര്‍ സന്ദര്‍ശിച്ചു. സൈന്യത്തിന്‍െറ പ്രത്യേക അധികാര നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും അവര്‍ അറിയിച്ചു.

2002ല്‍ നിരാഹാര സമരം ആരംഭിച്ച ഇറോമിനെതിരെ ഇന്ത്യ ശിക്ഷാനിയമം 309 പ്രകാരം ആത്മഹത്യ ശ്രമത്തിന് കേസെടുക്കുകയിരുന്നു. അന്നുമുതല്‍ ബലമായി മൂക്കില്‍ കൂടി നല്‍കുന്ന ഭക്ഷണമാണ് ഇവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്. അസം റൈഫിള്‍സിന്‍െറ ആക്രമണത്തില്‍ മണിപ്പൂരില്‍ 10 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറോം ശര്‍മിള നിരാഹാരം ആരംഭിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.