കേന്ദ്രമന്ത്രിയുടെ വിവാദ പ്രസംഗം: പാര്‍ലമെന്‍റിൽ പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി റാം ശങ്കര്‍ കത്താരിയയുടെ വിവാദ പ്രസംഗത്തെ ചൊല്ലി പാര്‍ലമെന്‍റിൽ പ്രതിപക്ഷ ബഹളം. ലോക്സഭയിൽ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയും ജ്യോതിരാദിത്യ സിന്ധ്യയും രാജ്യസഭയിൽ കോണ്‍ഗ്രസ് നേതാവ് ആനന്ദ ശര്‍മയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കത്താരിയുടെ പ്രസംഗത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പ്രതികരിക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു.

ആഗ്രയിൽ കൊല്ലപ്പെട്ട വി.എച്ച്.പി നേതാവ് അരുണ്‍ മാഥൂറിന്‍റെ അനുസ്മരണ ചടങ്ങിലായിരുന്നു കത്താരിയയുടെ വിവാദ പ്രസംഗം. മുസ് ലിംകളെ രാക്ഷസന്മാരും രാവണന്‍റെ അനുയായികളായുമാണ് പ്രസംഗത്തിൽ പരാമർശിച്ചത്. അവസാന യുദ്ധത്തിന്തയാറെടുക്കാന്‍ സംഘ്പരിവാര്‍ നേതാക്കളോട് കത്താരിയ യോഗത്തിൽ ആഹ്വാനം ചെയ്തെന്നുമാണ് മാധ്യമ റിപ്പോർട്ട്.

പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി കത്താരിയ രംഗത്തെത്തി. തന്‍റെ പ്രസംഗം തെറ്റായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് കത്താരിയ പറഞ്ഞു. താൻ ഒരു സമുദായത്തിന്‍റെയും പേരെടുത്തു പറഞ്ഞിട്ടില്ല. കൊലപാതകികളെ തൂക്കിലേറ്റണമെന്നാണ് താൻ പറഞ്ഞതെന്നും കത്താരിയ വിശദീകരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.