ഇറോം ശര്‍മിള നിരാഹാരം പുനരാരംഭിച്ചു

ഇംഫാല്‍: പ്രത്യേക സൈനിക സായുധാധികാര നിയമം (അഫ്സ്പ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറോം ശര്‍മിള വീണ്ടും നിരാഹാരം തുടങ്ങി. തിങ്കളാഴ്ചയാണ് ഇംഫാലിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശപ്രകാരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ ഇറോം ശര്‍മിളയെ മോചിപ്പിച്ചത്. 15 വര്‍ഷം നീണ്ട അനിശ്ചിതകാല നിരാഹാരസമരത്തിനിടെ ആത്മഹത്യാശ്രമക്കുറ്റമാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ശര്‍മിള മോചിപ്പിക്കപ്പെട്ടശേഷമാണ് ചരിത്രപ്രസിദ്ധമായ സാഹിദ് മിനാറില്‍ വീണ്ടും നിരാഹാരം തുടങ്ങിയത്. ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു  ജുഡീഷ്യല്‍ കസ്റ്റഡി. ഇവിടെനിന്ന് അനുയായികളോടൊപ്പം സാഹിദ് മിനാറിലത്തെിയ ശര്‍മിള നിരാഹാരസമരം പുനരാരംഭിക്കുകയായിരുന്നു. അഹിംസയിലൂന്നിയ പ്രതിഷേധസമരം തുടരുമെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അക്രമം സംസ്ഥാനത്തിന്‍െറ അശാന്തി പരിഹരിക്കാനുള്ള ശരിയായ മാര്‍ഗമല്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2000 നവംബര്‍ രണ്ടിനാണ് അവര്‍ നിരാഹാരം തുടങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.