സഹപ്രവർത്തക​െൻറ വെടിയേറ്റ്​ മലയാളി സി​.െഎ.എസ്​.എഫ്​ ജവാനും എ.എസ്.​​െഎയും മരിച്ചു

മുംബൈ: മഹാരാഷ്ട്ര രത്നഗിരിയിൽ സഹപ്രവർത്തകെൻറ വെടിയേറ്റ് മലയാളി സി.ഐ.എസ്.എഫ് ജവാൻ ഉൾപ്പെടെ രണ്ടു പേർ മരിച്ചു. മലയാളിയായ പി. രനീഷ് (28) എ.എസ്.ഐ ബാലു ഗണപതി ഷിൻഡേ (58) എന്നിവരാണ് മരിച്ചത്. സഹപ്രവർത്തകനായ  കോൺസ്റ്റബിൾ ഹരീഷ് കുമാർ ആണ് വെടിയുതിർത്തത്.

രത്നഗിരി ഗ്യാസ് ആൻഡ് പവർ  എന്ന കമ്പനിയിൽ സുരക്ഷാ ചുമതലയിലുള്ള കോൺസ്റ്റബിളാണ് ഹരീഷ് കുമാർ. ഇന്നലെ രാത്രിയാണ് ഹരീഷ് കുമാർ വെടിവെപ്പ് നടത്തിയത്. സഹപ്രവർത്തകരെ വെടിവെച്ച ശേഷം  ഹരീഷ് ഭാര്യക്കു നേരെ നിറയൊഴിക്കുകയും സ്വയം വെടിവക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്കു മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.