റായ്പൂർ: ഛത്തീസ്ഗഡിൽ 16 ഗ്രാമീണരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. നാരായൺപൂർ ജില്ലയിലാണ് സംഭവമെന്ന് എ.എൻ.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗ്രാമീണരെ വിചാരണ ചെയ്താണ് കൊല നടത്തിയത്. ഇവിടുത്തെ പൊലീസിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന് ആരോപിച്ചാണ് കൃത്യം ചെയ്തത്.
മൂന്ന് പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയതെന്ന് ഛത്തീസ്ഗഡ് പൊലീസിലെ നക്സൽ വിരുദ്ധ നീക്കത്തിന് ചുക്കാൻ പിടിക്കുന്ന ഡി.എം അവസ്തി പറഞ്ഞു. ആക്രമണം നിരാശാജനകമാണെന്നും തക്കതായ മറുപടി നൽകുമെന്നും ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രി അജയ് ചന്ദ്രശേഖർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.