ഇ.ടി. മുഹമ്മദ് ബഷീര്‍ വീണ്ടും കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലേക്ക് കേരളത്തില്‍നിന്നുള്ള പ്രതിനിധിയായി മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും പൊന്നാനി എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വക്താവ് ഖമര്‍ അബ്ബാസ് അറിയിച്ചു. നിലവിലുള്ള ഹജ്ജ് കമ്മിറ്റിയിലും ബഷീര്‍ അംഗമാണ്. കേരളത്തിന്‍െറ തെരഞ്ഞെടുപ്പുകൂടി കഴിഞ്ഞതോടെ മുഴുവന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍-മേയ് മാസത്തില്‍ നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.