ന്യൂഡൽഹി: പ്രൊവിഡൻറ് ഫണ്ടിൽ നിന്ന് പിൻവലിക്കുന്ന തുകക്ക് ഏർപ്പെടുത്തിയ നികുതി കേന്ദ്ര സർക്കാർ പിൻവലിച്ചേക്കും.തീരുമാനം പുനഃപരിശോധിക്കാൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭരണകക്ഷിയായ ബി.ജെ.പിയില്‍നിന്ന് പോലും വിമര്‍ശമുയര്‍ന്നതിനെ തുടര്‍ന്നാണ് ധനമന്ത്രാലയം ഇക്കാര്യം പുനരാലോചിക്കുന്നത്. ലോക്‌സഭയില്‍ ചൊവാഴ്ച ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
തൊഴിലാളികൾ പ്രൊവിഡൻറ് ഫണ്ടില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ നിക്ഷേപത്തിെൻറ 60 ശതമാനത്തിന് നികുതി ചുമത്താനുള്ള ബജറ്റ് നിര്‍ദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തൊഴിലാളി സംഘടനകള്‍ സമരഭീഷണി മുഴക്കിയതിനെ തുടർന്ന് ഇക്കാര്യം പുന:പരിശോധിക്കുമെന്ന് ധനമന്ത്രാലയം സൂചന നല്‍കിയിരുന്നു.
2016 ഏപ്രില്‍ ഒന്നിന് ശേഷമുള്ള നിക്ഷേപതുകയുടെ പലിശക്ക് മാത്രം നികുതി ബാധകമാക്കുകയെന്ന നിര്‍ദേശം ധനമന്ത്രാലയത്തിന് മുന്നിലുണ്ട്. 2016 ഏപ്രില്‍ ഒന്നിനുശേഷം തുടങ്ങുന്ന അക്കൗണ്ടുകള്‍ക്ക് മാത്രം പുതിയ നികുതി ബാധകമാക്കുകയെന്ന നിര്‍ദേശവും സർക്കാർ പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.