പി.എഫ് നികുതി തീരുമാനം പിന്‍വലിച്ചത് തന്‍െറ സമ്മര്‍ദ്ദം മൂലം -രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പി.എഫിന് നികുതി ഏര്‍പ്പെടുത്താനുള്ള വിവാദതീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത് തന്‍െറ സമ്മര്‍ദ്ദം മൂലമെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ഗാന്ധി. രാജ്യത്തെ സാധാരണക്കാരായ ആളുകളെ സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. അതിനാലാണ് താന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിയത്. തീരുമാനം പിന്‍വലിച്ചത് സാധാരണക്കാരായ ആളുകള്‍ക്ക് ആശ്വാസം നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.

പി.എഫിന് നികുതി ഏര്‍പ്പെടുത്തിയ തീരുമാനം കന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.  പി.എഫ് തുക പിന്‍വലിക്കുമ്പോള്‍ 60 ശതമാനത്തിന് നികുതി ഈടാക്കുമെന്ന ജെയ്റ്റ്ലിയുടെ ബജറ്റ് പ്രഖ്യാപനം ഏറെ വിവാദമായിരുന്നു. സര്‍ക്കാറിന് കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ല നികുതി ഏര്‍പെടുത്താന്‍ തീരുമാനിച്ചതെന്നും സേവനത്തില്‍ നിന്ന് വിരമിക്കുന്ന കാലത്തോ അല്ലാത്തപ്പോഴോ പിന്‍വലിക്കുന്ന പി.എഫ് തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റി അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യമെന്നുമാണ് തീരുമാനം പിന്‍വലിക്കുമ്പോള്‍ ജെയ്റ്റ്ലി രാജ്യസഭയില്‍ പറഞ്ഞത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.