ന്യൂഡല്‍ഹി: അലഹബാദ് സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷ റിച്ച സിങ്ങിനെ ദ്രോഹിക്കാനും അപമാനിക്കാനും കേന്ദ്ര മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനി എ.ബി.വി.പിക്ക് ഒത്താശ ചെയ്യുന്നതായി പ്രതിപക്ഷം. ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലക്കും ജെ.എന്‍.യുവില്‍ കനയ്യക്കും അഭിമുഖീകരിക്കേണ്ടി വന്നതിനു സമാനമായ സാഹചര്യത്തിലാണ് റിച്ചയെന്നും അവര്‍ക്കെതിരായ പീഡനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എട്ടു പ്രതിപക്ഷ എം.പിമാരാണ് രംഗത്തത്തെിയത്. സ്മൃതി ഇറാനി ആര്‍.എസ്.എസിന്‍െറയും ബി.ജെ.പിയുടെയും മാത്രം മന്ത്രിയല്ല, രാജ്യത്തിന്‍െറ മന്ത്രിയാണെന്ന് ഓര്‍മ വേണമെന്നും കാമ്പസിന്‍െറ ഭരണഘടനാപരമായ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ബാധ്യത അവര്‍ക്കുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേശ്, രാജീവ് ശുക്ള, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി. രാജ, ജെ.ഡിയു നേതാവ് കെ.സി. ത്യാഗി, സമാജ്വാദി അംഗം ജാവേദ് അലിഖാന്‍, ഡി.എം.കെ അംഗം തിരുച്ചി ശിവ, ആപ് എം.പി ഭഗ്വന്ത് മാന്‍, ആര്‍.ജെ.ഡി അംഗം ജയ്പ്രകാശ് യാദവ് എന്നിവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
സര്‍വകലാശാല ചരിത്രത്തില്‍ ആദ്യമായി വിജയിച്ച വനിതാ അധ്യക്ഷയാണ് റിച്ച. യൂനിയനിലെ മറ്റു ഭാരവാഹികള്‍ എ.ബി.വി.പിക്കാരാണ്. തങ്ങളുടെ വിചാരധാരയില്‍നിന്നു വ്യത്യസ്തയായതുകൊണ്ടു മാത്രമാണ് സംഘ്പരിവാര്‍ റിച്ചയെ വേട്ടയാടുന്നത്. ഗുണ്ടായിസത്തിന് സര്‍ക്കാറും സര്‍വകലാശാല അധികൃതരും സഹായമരുളുകയാണ്. എ.ബി.വി.പി നടത്തിയ അക്രമം അന്വേഷിക്കുന്നതിനു പകരം റിച്ചക്കെതിരെ അന്വേഷണം നടത്തി പ്രവേശം റദ്ദാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.