ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദി പ്രമേയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി രാജ്യസഭയിൽ പാസായി. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കുന്നതിനെതിരെയാണ് പ്രതിപക്ഷം ഭേദഗതി കൊണ്ടുവന്നത്. ഗുലാംനബി ആസാദ് അവതരിപ്പിച്ച ഭേദഗതി 61 നെതിരെ 94 വോട്ടുകൾക്കാണ് പാസായത്. ശബ്ദവോട്ടിനിട്ട് ഭേദഗതി പ്രമേയം തള്ളിയതായി ചെയർ അറിയിച്ചെങ്കിലും വോട്ടിങ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദി പ്രമേയം ഏകകണ്ഠമായി പാസാക്കണമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.