മുംബൈ: പാർട്ടി പിളർത്തി പോയെങ്കിലും കുടുംബത്തിൽ അജിത് പവാറിന്റെ സ്ഥാനത്തിൽ മാറ്റമില്ലെന്ന് എൻ.സി.പി സ്ഥാപകൻ ശരദ് പവാർ. എന്നാൽ, പാർട്ടിയിൽ അജിത്തിന് സ്ഥാനം നൽകുന്നത് സംബന്ധിച്ച് സ്വന്തമായി തീരുമാനമെടുക്കാൻ കഴിയില്ലെന്ന് പവാർ പറഞ്ഞു. പ്രതിസന്ധിഘട്ടത്തിൽ തന്നോടൊപ്പം നിന്ന സഹപ്രവർത്തകരാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘തെരഞ്ഞെടുപ്പ് വരും പോകും. എന്നാൽ, കുടുംബ ബന്ധങ്ങൾ ഉറച്ചുതന്നെനിൽക്കും. അജിത്തിന് പാർട്ടിയിൽ സ്ഥാനമുണ്ടോ എന്ന കാര്യത്തിൽ വ്യക്തിപരമായി തീരുമാനമെടുക്കില്ല. പ്രതിസന്ധിഘട്ടത്തിൽ തന്നോടൊപ്പം നിന്നവരോടാണ് അക്കാര്യം ചോദിക്കേണ്ടത്’- പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽ കടുത്ത വെല്ലുവിളിയുണ്ടായിട്ടും വോട്ടർമാർ മകൾ സുപ്രിയയുടെ വിജയം ഉറപ്പുവരുത്തി.
ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മോശം പ്രകടനവുമായി ബന്ധപ്പെട്ട ആർ.എസ്.എസ് പ്രസിദ്ധീകരണങ്ങളുടെ ലേഖനങ്ങൾ അജിത് പവാറുമായുള്ള ബി.ജെ.പി സഖ്യം ജനങ്ങൾ തള്ളിയതിന് തെളിവാണെന്നും പവാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.